Fighting for faith and belief at Mulanthuruthy on 17.08.2020.
https://www.facebook.com/groups/155448015031700/?ref=share
The winners of bible quiz.
പ്രാർത്ഥനാ ചൈതന്യത്തോടെ 92 ന്റെ നിറവിൽ ശ്രേഷ്ഠ ഇടയൻ
യാക്കോബായ സുറിയാനി സഭയുടെ സർവ്വവുമായിരിക്കുന്ന ശ്രേഷ്ഠ ബാവാ തിരുമേനി 92 ന്റെ നിറവിൽ പ്രാർത്ഥനാ ചൈതന്യത്തോടെ കർമ്മനിരതനായി തുടരുകയാണ്. ശ്രേഷ്ഠ ബാവായുടെ പ്രവർത്തനത്തിന്റെ രഹസ്യം ദൈവത്തിലുള്ള സമർപ്പണവും നിരന്തരമായ പ്രാർത്ഥനാ ജീവിതവുമാണ്. "എപ്പോഴും പ്രാർത്ഥിപ്പിൻ " എന്ന വേദവചനം ശ്രേഷ്ഠ ബാവായുടെ ജീവിതത്തിൽ അന്വർത്ഥമാകുന്നു. മുടക്കം കൂടാതെയുള്ള യാമ പ്രാർത്ഥനകളും മുട്ടിൽ നിന്നുള്ള ഏകാന്ത ധ്യാനവും ജാഗരണവും സ്വർഗ്ഗീയ ആരാധനയുമെല്ലാം ശ്രേഷ്ഠ പിതാവിന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജമാണ്. ശ്രേഷ്ഠ ബാവായുടെ പ്രാർത്ഥന നിർഭരമായ ജീവിതവും ദൈവത്തിലുള്ള സമർപ്പണവും വിശ്വാസികൾക്ക് ഏറെ അനുകരണവും അനുഗ്രഹവുമാണ്.
ശ്രേഷ്ഠ ബാവായുടെ ശുശ്രൂഷകളുടെ പ്രവർത്തന മണ്ഡലങ്ങളിൽ അധിക ഭാഗവും അന്ത്യോഖ്യാ മലങ്കര ബന്ധം പരിപാലിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. പൂർവ്വിക പിതാക്കൻമാർ കൈമാറി തന്ന സത്യവിശ്വാസത്തിന്റെ കൈത്തിരി നാളം അണയാതെ കാത്ത് സൂക്ഷിക്കുവാൻ ശ്രേഷ്ഠ പിതാവ് തന്റെ ജീവിതായുസ്സ് മുഴുവനും പരിശുദ്ധ സഭയ്ക്കായി സമർപ്പിച്ചിരിക്കുന്നു. ത്യാഗോജ്ജലമായ പോരാട്ടങ്ങളിലൂടെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനമായുള്ള മലങ്കര സഭയുടെ ചരിത്രപരവും വേദശാസ്ത്രപരവും ആരാധനാപരവുമായ ബന്ധം നിലനിർത്തുവാൻ സാധിച്ചു എന്നുള്ളതാണ് ശ്രേഷ്ഠ ബാവായുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഈ വിശ്വാസ തീഷ്ണത നമ്മുക്ക് ഏവർക്കും മാതൃകയായിരിക്കട്ടെ.
കേരളത്തിലെ അദ്ധ്യാത്മീക ആചാര്യൻമാരിൽ സ്വതസിദ്ധമായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠാചാര്യനാണ് നമ്മുടെ ബാവ. തന്റെ കഴിവും സമയവും പ്രാപ്തിയും ദൈവാശ്രയത്തോടെ സഭയുടെ കെട്ടുപണിക്കായി വിനിയോഗിച്ച സഭയുടെ നവയുഗ ശില്പി. പരിശുദ്ധ സഭയുടെ പകരക്കാരിനില്ലാത്ത അമരക്കാരൻ. ശ്രേഷ്ഠ ബാവായുടെ കർമ്മനിരതമായ ജീവിതശൈലിയും പ്രാർത്ഥനാ ജീവിതവും സമർപ്പണവും നമ്മുക്കെല്ലാവർക്കും അനുകരണീയമായി തീരട്ടെ എന്ന് പ്രത്യാശിക്കുന്നു.
ശ്രേഷ്ഠ ബാവായുടെ 92-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ശ്രേഷ്ഠ പിതാവിന് എല്ലാ പ്രാർത്ഥനകളും ആശംസകളും വിനയ പൂർവ്വം നേരുന്നു.
https://www.facebook.com/groups/155448015031700/?ref=share
Bishop Isaac Mor Osthathiyas, the Metropolitan of the Diocese of Awadhi Kamaraj Nagar - Lazar Garden is in the process of building the Lazar Garden Retirement Home for elderly couples under the leadership of the Mylapore Diocese of Jacobite Syrian Christian Church.
ആയിരം പുൽക്കൂട്ടിൽ ക്രിസ്തു ജനിച്ചാലും നിൻറെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ ക്രിസ്തു ജനിക്കുന്നില്ലങ്കിൽ ഈ ക്രിസ്തുമസ് കൊണ്ട് എന്തു പ്രയോജനം ....കേൾക്കാം മനോഹരമായ ഒരു ക്രിസ്തുമസ് സന്ദേശവുമായി യാക്കോബായ സഭയുടെ അഭിവന്ദ്യ പിതാക്കന്മാരിലെ ഗാനഗന്ധർവ്വനും മൈലാപ്പൂർ ഭദ്രാസനധിപനും യുഎഇ പാത്രിയാർക്ക വികാരിയുമായ ഡോ. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത
നിങ്ങളുടെ സ്വന്തം ഗ്ലോറിയന്യൂസിൽ
https://www.facebook.com/1639290909664718/posts/2414838825443252/
Ammaveedu convention at Manarakadu, Kottyam.
Meeting with His Excellency the 22nd Governor of Kerala Mr.Arif Mohammad Khan.
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി അഭി.പിതാവായ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയേയും ലത്തീൻ കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പും കെ.സി.ബി.സി.അദ്ധ്യക്ഷനുമായ മോർ സുസപാക്യം മെത്രപ്പോലീത്തയേയും സന്ദർശിച്ച് സഭയുടെ ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്തു.
മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി.ഐസക് മാർ ഒസ്താത്തിയോസും, ബിഷപ്പ് മാർ ക്രിസ്തുദാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ...
Consecration of PARADISE OF HOLINESS (word to world television center, vembayam, Thiruvananthapuram) by H.G Issac Mor Osthathios Metropolitan.
വിശുദ്ധ ദൈവ മാതാവിൻറെ ജനനപ്പെരുന്നാൾ എട്ടാംദിവസം
മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ മൈലാപ്പൂർ ബാംഗ്ലൂർ യുഎഇ ഭദ്രാസനങ്ങളുടെ അധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന.
മലേകുരിശിൽ കബറടങ്ങിയിരിക്കുന്ന സ്രേഷ്o ബാവായുടെ ഓർമ പെരുന്നാൾ തീർത്ഥയാത്ര കൂത്താട്ടുകുളം വടകര st.ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കൂത്താട്ടുകുളം ചാപ്പലിൽ നിന്നും അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ പുറപ്പെടുന്നു ....
Our His Grace With Dr. Saleh Muhammmed Chief of Community Development Department in UAE , Abudhabi, UAE.
അഭി. തിരുമേനി കോട്ടയം, മണർകാട് വെള്ളൂർ അമ്മവീട് ഓൾഡ് എജ് ഹോം സന്ദർശിച്ചപ്പോൾ
6-ാം വയസ്സിൽ തന്നെ ശുശ്രൂഷ ജീവിതത്തിനായി ദൈവം തെരഞ്ഞെടുത്ത ബാല്യം...
1993 മെയ് 13-ാം തീയതി പുണ്യശ്ലോകനായ അഭിവന്ദ്യ ഡോ. തോമസ് മോർ ഒസ്താത്തിയോസ് തിരുമനസ്സിൽ നിന്ന് 17-ാം വയസ്സിൽ കോറൂയോ പട്ടം സ്വീകരിച്ച് അനുഗ്രഹകരമായ പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിന്റെ ധന്യതയാർന്ന 26 വർഷങ്ങൾ...
പ്രവേശനോത്സവം 2019
മുളന്തുരുത്തി :ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂൾ .എൽ പി സ്കൂൾ ,പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവം 2019 യാക്കോബായസഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി .ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു .സ്‌കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു സിൻഡിക്കേറ്റ് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഡോ ശശി ഗോപാലിന് സ്കൂളിന്റെ ആദരവ് നൽകി .വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ആരക്കുന്നം പള്ളി വികാരി റവ ഫാ സാംസൺ മേലോത്ത് നിർവ്വഹിച്ചു. കഴിഞ്ഞ അധ്യയനവർഷം എല്ലാ ദിവസവും സ്കൂളിൽ ഹാജരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പള്ളി വികാരി പൗലോസ് ചാത്തോത്ത് നിർവഹിച്ചു .ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു പള്ളി ട്രസ്റ്റിമാരായ ടി കെ ജോയ് സത്യൻ എം പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ സുബി പി ടി എ പ്രസിഡന്റുമാരായ എം ജെ സുനിൽ ടി ഐ ജോർജ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി വർഗീസ് ബോർഡ് മെമ്പർമാരായ കെ കെ ജോർജ് കെ കെ മത്തായി ജോളി വി വർഗീസ് സാം ജോർജ് ബേബി എന്നിവർ ആശംസ നേർന്നു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും പ്രോഗ്രാം കൺവീനർ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു
Venue :St. Peter’s Jacobite Syrian Orthodox Church, Manama, Baharain | Date : 19.04.2019
Venue :St. Peter’s Jacobite Syrian Orthodox Church, Manama, Baharain | Date : 18.04.2019
വടകര സെന്റ്. സേവേറിയോസ് പാത്രിയർക്കൽ സെന്റർ കൂദാശയും ഉൽഘാടനവും നടത്തപ്പെട്ടുകൂത്താട്ടുകുളം: വടകര ഇടവക യാക്കോബായ സുറിയാനി അസോസിയേഷൻ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരമായ സിറിയൻ ഗാർഡനിൽ പുതിയതായി നിർമിച്ച സെന്റ്. സേവേറിയോസ് പാത്രിയർക്കൽ സെന്ററിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടേയും ഇടവക മെത്രാപ്പോലിത്ത അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമേനിയുടെയും മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും കാർമികത്വത്തിൽ നടത്തപ്പെട്ടു.
© Copyright 2019. "Mylapore Diocese" by OVM.One. All rights reserved.